2008, സെപ്റ്റം 29

പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ 13-ാം വാര്‍ഡ്‌ പ്രകൃതിസൗഹൃദ ഗ്രാമമാക്കുന്നു

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാര്‍ഡിനെ പ്രകൃതി സൗഹൃദ ഗ്രാമമാക്കാനുള്ള പദ്ധതിക്ക്‌ തുടക്കമായി. പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്‌.എസ്സിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ്‌ നിര്‍വഹിച്ചു. രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന മിനി ക്യാമ്പ്‌ എന്‍.ആര്‍.എച്ച്‌.എം പ്രോഗ്രാം ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ ഉദ്‌ഘാടനംചെയ്‌തു. വേപ്പിന്‍തൈ വിതരണം ഡോ. കെ.എം. ഇബ്രാഹിം നിര്‍വഹിച്ചു.

പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പാത്തുമ്മക്കുട്ടി, പ്രധാനാധ്യാപിക എം. ശാന്ത, വാര്‍ഡ്‌ മെമ്പര്‍ ബിയ്യക്കുട്ടി, മുഹമ്മദ്‌ സലിം, ബ്രിജിത്താമ്മ, കൃഷ്‌ണന്‍ കാരാങ്ങര എന്നിവര്‍ പ്രസംഗിച്ചു.

പൂക്കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത്‌ 13-ാം വാര്‍ഡ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിറ്റേഷന്‍ കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഹില്‍ടോപ്പ്‌ റോട്ടറി ക്ലബ്‌ എന്നിവയുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌.

ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ വാര്‍ഡില്‍ ആരോഗ്യസര്‍വെ നടത്തും. തുണിസഞ്ചികളും വേപ്പിന്‍തൈകളും വീടുകളില്‍ വിതരണംചെയ്യും

2008, സെപ്റ്റം 25

ബിസിനസ്‌ സംരംഭവുമായി കൊമേഴ്സ്‌ വിദ്യാര്‍ത്ഥികള്‍

പൂക്കോട്ടൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൊമോഴ്സ്‌ വിദ്യാര്‍ത്ഥികള്‍ ബിസിനസ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിടുന്നു.വിദ്യാര്‍ത്ഥികളുടെ ഉടമസ്ഥതയില്‍ ആവശ്യമായ എല്ലാവിധ പഠന - പാഠ്യേതര ഉപകരണങ്ങളും വിദ്യാലയത്തില്‍ വില്‍പ്പന നടത്തുന്ന സംരംഭമാണിത്‌. കുട്ടികളില്‍ നിന്ന്‌ ഓഹരി പിരിച്ചെടുത്താണ്‌ പണം സമാഹരിച്ചത്‌.

ഇ ഡി പി സ്റ്റോര്‍ എന്ന പേരിലുള്ള സ്ഥാപനം പ്രധാനധ്യാപിക ശാന്തകുമാരി ഉല്‍ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഹാരിസ്‌ അധ്യക്ഷം വഹിച്ചു. ബിസിനസില്‍ നിന്നുള്ള ലാഭം സ്കൂള്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.